മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

30 August, 2023

കോട്ടയം നീണ്ടൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ അനന്ദു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.


Comment

Editor Pics

Related News

പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ അമ്മാവനെ കോടാലിക്ക് വെട്ടിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍