നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നു

31 August, 2023


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നു. ഭജന്‍പുരയിലെ സുഭാഷ് നഗറിലാണ് സംഭവം. 36 കാരനായ ഹര്‍പ്രീത് ഗില്‍ ആണ് മരിച്ചത്.

ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സ്‌കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി