തൃശൂരിൽ 2 പേർ കുത്തേറ്റു മരിച്ചു

31 August, 2023

തൃശൂർ: തൃശൂർ ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ ബുധനാഴ്ച വൈകിട്ട് രണ്ട യുവാക്കൾ കുത്തേറ്റു മരിച്ചു.

മുർഖനിക്കരയിലെ കുമ്മാട്ടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഒരു കൊലപാതകം നടന്നത്. ഇരുപത്തെട്ടുകാരനായ മുളയം സ്വദേശി അഖിലാണ് മരിച്ചത്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ.

കണിമംഗലം റെയിൽവേ ട്രാക്കിനു സമീപത്തായിരുന്നു മറ്റൊരു കൊലപാതകം. പൂത്തോൾ സ്വദേശി വിഷ്ണു എന്ന കരുണാമയൻ (25) ആണ് കൊല്ലപ്പെട്ടത്. വിവിധ ക്രിമിനൽ കേസുളിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്നു. കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

Comment

Editor Pics

Related News

പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ അമ്മാവനെ കോടാലിക്ക് വെട്ടിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍