Or copy link
03 September, 2023
തിരുവനന്തപുരം: യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തി. തിരുവനന്തപുരം പോത്തന്‍കോട് ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയയെ (27) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിൽ നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
നൗഫിയയുടെ സഹോദരന്‍ നൗഫൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൗഫിയയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നൗഫിയയുടെ ഭര്‍ത്താവായ റഹീസ്ഖാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നൗഫിയയുടെ സഹോദരൻ പറയുന്നു.
നൗഫിയയുടെ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു. റഹീസ്ഖാന്‍ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പോലീസിന് മൊഴി നൽകി. മൂന്ന് വര്‍ഷം മുമ്പാണ് കുടുംബവീടിനോട് ചേര്‍ന്ന് റഹീസ്ഖാനും താമസമാക്കിയത്. ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment