സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി

04 September, 2023


തൃശൂര്‍: കുന്ദംകുളത്ത് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി. കുന്ദംകുളം അഞ്ഞൂരില്‍ ശിവരാമന്‍ എന്നയാളുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമന്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. 

പ്രദേശത്ത് താമസിച്ചിരുന്ന പ്രതീഷ് എന്ന വ്യക്തിയെ കാണാനില്ലെന്ന് കുന്ദംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഈ മൃതദേഹം ആരുടേതാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. 

സെപ്റ്റിക് ടാങ്കിലെ സ്ലാബ് ഇളകിയ നിലയിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 25നാണ് ശിവരാമനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി