മലയാളി യുവാവിനെ പങ്കാളിയായ യുവതി കുത്തിക്കൊന്നു

07 September, 2023

ബെംഗളൂരുവില്‍ മലയാളി യുവാവിനെ ലിവ് ഇന്‍ പങ്കാളിയായ യുവതി കുത്തിക്കൊന്നു. സംഭവത്തില്‍ കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുളള രേണുക (34) യെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഇവര്‍ മലയാളിയായ ജാവേദ് എന്ന യുവാവുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നു.  

പേയിംഗ് ഗസ്റ്റായും, ലോഡ്ജുകളിലും, വാടക വീടുകളിലുമായാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. എന്നാല്‍ പതിവായുളള തര്‍ക്കങ്ങള്‍ അവരുടെ ബന്ധം വഷളാക്കി. ചൊവ്വാഴ്ച്ച, വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ രേണുക ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ട് ഫ്ളാറ്റിലേക്ക് ഓടിയെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജാവേദിനെയും അതിനടുത്ത്‌ രേണുക ഇരിക്കുന്നതായുമാണ് കണ്ടത്. അയല്‍വാസികള്‍ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു. 
കുറ്റം സമ്മതിച്ച രേണുകയെ ഹുളിമാവ് പോലീസ് അറസ്റ്റ് ചെയ്തു.

'അവര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച്ച വന്ന് മൂന്ന് ദിവസത്തേക്ക് മുറിയെടുത്തു. പിന്നീട് രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തുടര്‍ന്ന് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസില്‍ അറിയിച്ചു' ദമ്പതികളുടെ അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞു.

Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി