Or copy link
10 September, 2023
ഭോപ്പാല്‍: സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇതിന്റെ വീഡിയോ ഇയാള്‍ ഭാര്യപിതാവിന് അയച്ചുനല്‍കുകയും ചെയ്തു. മധ്യപ്രദേശിലെ നീമുച്ചില്‍ ഓഗസ്റ്റ് 21നായിരുന്നു സംഭവം.
രാകേഷ് കിര്‍ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷ കീറിനെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ഉഷയെ രാകേഷ് വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 21 ന്ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാകേഷ് ഉഷയെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയത്. ഇതിന്റെ വീഡിയോ ഭാര്യാപിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടുമണിക്കൂറോളം നേരമാണ് ഇയാള്‍ യുവതിയെ കിണറ്റില്‍ കെട്ടിയിറക്കിയത്. കയറില്‍ മുറുകെ പിടിച്ചതുകൊണ്ടാണ് മുങ്ങിമരിക്കാതെ രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു. രക്ഷക്കായി യുവതി കരയുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 498 എ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment