ഡോക്ടറുടെ മൃതദേഹം തോട്ടില്‍, ആത്മഹത്യയെന്ന് പൊലീസ്‌

10 September, 2023

തിരുവനന്തപുരം: ഡോക്ടറുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി.  ആമയിഴഞ്ചാന്‍ തോട്ടിലെ ചതുപ്പ് ഭാഗത്താണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിപിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പോലീസിൻറെ  നിഗമനം. ശനിയാഴ്ച ഉച്ചക്ക് 2.30-ക്കാണ് സംഭവം സ്ഥലത്തെ നാട്ടുകാരാണ് തോട്ടില്‍ മൃതദേഹം കണ്ടത് പോലീസിനെ അറിയിക്കുന്നത്.  ബിപിൻറെ കാർ തോടിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. കാർ ഇദ്ദേഹത്തിൻറെ ഭാര്യയുടേതാണ്. 

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം വാഹനത്തിൽ നിന്നും  സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്. അനസ്‌തേഷ്യസ്റ്റ് ആയതിനാൽ മയങ്ങാനുള്ള മരുന്ന അളവിനേക്കാൾ അധികം കുത്തി വെച്ച് തോട്ടിലേക്ക് ചാടിയതാകാം എന്ന് സൂചനയുണ്ട്. ഉച്ച കഴിഞ്ഞ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ മൂന്ന് ദിവസമായി  ഡോക്ടർ ബിപിൻ ആശുപത്രിയിൽ എത്തിയിട്ടില്ല. അതേസമയം കുറച്ച് ദിവസങ്ങളായി ബിപിൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ബിപിൻറെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comment

Editor Pics

Related News

പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ അമ്മാവനെ കോടാലിക്ക് വെട്ടിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍