അഴുക്കുചാലിൽ തലയില്ലാത്ത മൃതദേഹം

10 September, 2023


ലഖ്നോ: അഴുക്കുചാലിൽ അജ്ഞാതന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.  മീററ്റിൽ അഴുക്കുചാലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്ത മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മരിച്ചയാളെ തിരിച്ചറിയാൻ ഇതുവരെയും സാധിച്ചിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇരയ്ക്ക് 20 വയസ്സ് പ്രായമുണ്ട്.

ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർഷിക സർവകലാശാലക്ക് പിറകിലുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ടെന്നും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സമീപപ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. ഇതുവരെ പ്രധാനപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മീററ്റ് സിറ്റി പൊലീസ് സുപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു.

Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി