ഗൃഹനാഥന്‍ തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

14 September, 2023


മണ്ണുത്തി: ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടന്‍ ജോണ്‍സന്റെ മകന്‍ ജോജി (38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും കൊച്ചിയില്‍ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സണ്‍ തൃശൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.

കുടുംബവഴക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സന്റെ അക്രമം.ന ജോണ്‍സനും മകനും പല കാര്യങ്ങളിലും ഭിന്നിപ്പുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. തീ കൊളുത്തുന്നതിനിടെ ജോണ്‍സനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി