Or copy link
17 September, 2023
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി സുജിയുടെ മൃതദേഹമാണ് വാമനപുരം നദിയോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും പോലീസ് കണ്ടെത്തിയത്. പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആലംകോട് നിന്നും സുജിയും സുഹൃത്തുക്കളായ ബിജുവും അനീഷും ആറ്റിങ്ങലിലുള്ള ബാറിലെത്തി മദ്യപിചിരുന്നു. ശേഷം മേലാറ്റിങ്ങല്‍ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലെത്തി വീണ്ടും മദ്യപിക്കുന്നതിനിടയിലാണ് ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകായും തുടര്‍ന്നുണ്ടായ സംഘര്‍ഷം സുജിയുടെ കൊലപാതകത്തില്‍ അവസാനിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സുജിയുടെ സുഹൃത്തുക്കളായ കീഴാറ്റിങ്ങല്‍ സ്വദേശി ബിജുവിനെയും, കരിച്ചയില്‍ സ്വദേശി അനീഷിനെയും കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment