മാക്കൂട്ടം ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം പത്തൊമ്പതുകാരിയുടേത്

18 September, 2023

കണ്ണൂര്‍: കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചുരത്തില്‍ ബാഗിനുള്ളില്‍ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തൊമ്പതുകാരിയുടേതെന്ന് പൊലീസ്. മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ട്. നാല് കഷണങ്ങളാക്കിയ നിലയിലാണ് ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം പേര്‍ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചത്.


Comment

Editor Pics

Related News

എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി
രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി
അവയവക്കടത്ത്; മുഖ്യപ്രതി പിടിയില്‍
പട്ടാപകല്‍ വീട്ടില്‍ കയറി യുവതിയെ പീഡപ്പിച്ചു, പ്രതി അറസ്റ്റില്‍