നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

19 September, 2023




ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ 3 മണിയോടെയാണ് മീരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയപ്പടുന്നു.

വിജയ് ആന്റണിയുടെ പുതിയ ചിത്രം രത്തം റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് താരത്തെ തേടി ദുഃഖവാര്‍ത്ത എത്തിയത്. അടുത്തിടെ വിജയ് ആന്റണിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ സംഗീത നിശ വലിയ വിജയമായിരുന്നു.

സംഗീത സംവിധാനത്തില്‍ നിന്നും നിര്‍മാതാവ്, അഭിനേതാവ്, ഗാനരചന, എഡിറ്റര്‍, ഓഡിയോ എഞ്ചിനീയര്‍, സംവിധായകന്‍ എന്നീ മേഖലകളിലും വിജയ് ആന്റണി കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാത്തിമ വിജയ് ആന്റണിയാണ് ഭാര്യ. മീരയെ കൂടാതെ ലാറ എന്ന ഒരുമകള്‍ കൂടി ദമ്പതികള്‍ക്കുണ്ട്.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി