ഭാര്യയുമായി അവിഹിത ബന്ധം, യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

19 September, 2023

പത്തനംതിട്ട: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. പുല്ലാട് അയിരക്കാവ് പാടത്താണ് സംഭവം. കല്ലിങ്കല്‍ സ്വദേശി മോന്‍സിയാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ് കൃത്യം നടത്തിയതെന്നായിരുന്നു തുടക്കത്തിലേ പൊലീസിന്റെ നിഗമനം. മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

മോന്‍സിയും പ്രദീപും സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പത്തിലായെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഭാര്യ പ്രദീപിന്റെ വീട്ടില്‍വരുന്നതായും മോന്‍സി സംശയിച്ചു. തുടര്‍ന്ന് ഇയാള്‍ പ്രദീപിനെ ഭീഷണിപ്പെടുത്തിയതായാണ് വിവരം.മോന്‍സിയുടെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഏതാനുംദിവസങ്ങളായി പ്രദീപ് വീട്ടിലെത്തിയിരുന്നില്ല. മോന്‍സിയെ ഭയന്ന് സുഹൃത്തുക്കളുടെ വീടുകളിലാണ് രാത്രി തങ്ങിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദീപിനെ തിരഞ്ഞ് മോന്‍സി വീട്ടില്‍ വന്നിരുന്നതായും ഇവിടെ കാത്തുകിടന്നതായും നാട്ടുകാര്‍ പറഞ്ഞു

കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിന് നേരേ ആക്രമണമുണ്ടായത്. മോന്‍സിയുടെ ഭാര്യയുമായി ഫോണില്‍സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഫോണില്‍ സംസാരിക്കുന്നതിനിടെ 'എടീ അവന്‍ എന്നെ കുത്തിയടീ' എന്ന് പ്രദീപ് പറഞ്ഞതായി മോന്‍സിയുടെ ഭാര്യ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളും പൊലീസ് സംഘവും രാത്രി ഏറെനേരം തിരഞ്ഞിട്ടും പ്രദീപിനെ കണ്ടെത്താനായിരുന്നില്ല. ഇതിനുപിന്നാലെയാണ് മോന്‍സി രാത്രി വൈകി വീട്ടില്‍വന്നതായും ദേഹത്ത് ചെളിയുണ്ടായിരുന്നതായും ഭാര്യ സുഹൃത്തുക്കളെ അറിയിച്ചു. പ്രദീപിനെ തീര്‍ത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തില്‍ താഴ്ത്തിയിട്ടുണ്ടെന്നും മോന്‍സി മകളോട് പറഞ്ഞതായും ഭാര്യ അറിയിച്ചു. തുടര്‍ന്ന് പാടത്ത് തിരയാന്‍ ആവശ്യപ്പെട്ടെങ്കിലും രാത്രി പ്രദീപിനെ കണ്ടെത്താനായില്ല. പിന്നീട് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് പ്രദീപിനെ മരിച്ചനിലയില്‍ കണ്ടത്.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി