വീട്ടില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പൊലീസുകാരനെ നാട്ടുകാര്‍ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിട്ടു

19 September, 2023

ലഖ്നൗ: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിട്ടു. പ്രകോപിതരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഞായറാഴ്ചയാണ് സംഭവം.

പ്രദേശവാസികള്‍ പൊലീസ് ഓഫീസര്‍ സന്ദീപ് കുമാറിനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗത്തിന് കേസെടുത്തു.

സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് അതിക്രമം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ പൊലീസ് കമ്മീഷണര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.


Comment

Editor Pics

Related News

പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ അമ്മാവനെ കോടാലിക്ക് വെട്ടിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍