നവവരന്‍ ഭാര്യയുടെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ചനിലയില്‍

22 September, 2023


ചെന്നൈ: വിവാഹശേഷം രണ്ടാം ദിനം ഭാര്യയുടെ കല്യാണ സാരിയില്‍ നവവരന്‍ തൂങ്ങി മരിച്ചനിലയില്‍. തമിഴ്‌നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെ (27) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശരവണനും ബന്ധുവും ചെങ്കല്‍പെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുമ്പായിരുന്നു നടന്നത്. യുവതി ഇന്നലെ പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ ശരവണനെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാന്‍ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കല്‍പെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി