രണ്ടരവയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു

27 September, 2023

പാലക്കാട്: രണ്ടരവയസുകാരന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. പാലക്കാട് കുമ്പിടിയിലാണ് സംഭവം.  
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം.

ഉടന്‍ തന്നെ വീട്ടുകാര്‍ നായയെ ഓടിച്ചെങ്കിലും അപ്പോഴേക്കും കുട്ടിയെ നായ ആക്രമിച്ചിരുന്നു. കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം തെരുവുനായ ആക്രമണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

Comment

Editor Pics

Related News

ഭാര്യയെ വെട്ടിക്കൊന്ന 71കാരന്‍ കീഴടങ്ങി
പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍