ഗര്‍ഭിണിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അമ്മയും സഹോദരനും കസ്റ്റഡിയില്‍

29 September, 2023


ഹാപൂര്‍:  23കാരി ഗര്‍ഭിണിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അമ്മയും സഹോദരനും കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശ് ഹാപൂരിലെ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അവിവാഹിതയായ യുവതിക്ക് അതേ ഗ്രാമത്തിലെ യുവാവുമായി ബന്ധമുണ്ടായിരുന്നു. അങ്ങിനെ അവള്‍ ഗര്‍ഭിണിയായി. ഇതറിഞ്ഞ വീട്ടുകാര്‍ രോഷാകുലരായി.വ്യാഴാഴ്ച യുവതിയുടെ സഹോദരനും ചേര്‍ന്ന് അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണല്‍ പൊലിസ് സൂപ്രണ്ട് (ഹാപൂര്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.




Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി