Or copy link
01 October, 2023
വില്ലുപുരം: പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവും മരിച്ചു. എം ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. യുവതിയുടെ സഹോദരന്‍മാര്‍ക്ക് പരിക്കേറ്റു.
ഭര്‍ത്താവുമായി അകന്ന യുവതി കുട്ടികളുമായി രണ്ടു വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പൊന്നുരംഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് മുധുരൈ വീരനെ ചര്‍ച്ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുന്നു.
വീടിന് മുന്‍പില്‍ യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുമ്പോള്‍ വീടിനുള്ളില്‍ നിന്നും കരച്ചില്‍ കേള്‍ക്കുകയായിരുന്നു. ഓടിച്ചെന്നപ്പോള്‍ യുവതിയും കുട്ടികളും തീയിലകപ്പെട്ടു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment