ഭൂമി തര്‍ക്കം; ആറുപേര്‍ കൊല്ലപ്പെട്ടു

02 October, 2023


ലക്‌നൗ: ഭൂമിയെചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ച് ആറുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ദിയോറിയയിലാണ് സംഭവം. ഒട്ടനവധിപേര്‍ക്ക് പരിക്കേറ്റു. ദിയോറിയ ജില്ലയിലെ രുദ്രാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫത്തേഹ്പൂര്‍ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഏറെ നാളായുള്ള ഭൂമിതര്‍ക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള വെടിവയ്പ്പിലും സംഘര്‍ഷത്തിലും കലാശിച്ചത്.

രാവിലെ ഏഴുമണിയോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. തോക്കുകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഉള്‍പ്പെടുന്നു. ഗ്രാമത്തില്‍ ഏറെ നാളായി ഭൂമിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ജില്ലാ പഞ്ചായത്തംഗമായിരുന്ന പ്രേം യാദവാണ് ആദ്യം മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ എതിര്‍ ചേരിയിലെ സത്യ പ്രകാശ് ദൂബെ എന്നയാളെ മറുവിഭാഗം ആക്രമിച്ചു തല്ലിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷ സ്ഥലത്ത് ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.


Comment

Related News

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കിടപ്പിലായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകൻ പൊലീസ് പിടിയിൽ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു ജയൻ കുറ്റം സമ്മതിച്ചു
നിറമില്ലെന്ന് പറഞ്ഞു പീഢനം; നവവധു ജീവനൊടുക്കി