പെണ്‍കുട്ടികളെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയില്‍ കുത്തിനിറച്ച നിലയില്‍

02 October, 2023

മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയില്‍ കുത്തിനിറച്ച നിലയില്‍. പഞ്ചാബിലെ കാണ്‍പൂരിലാണ് സംഭവം. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് മാതപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് വീടും പരിസരവും പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പിന്നീട് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീടിനകത്ത് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീട്ടിലെ പെട്ടികളിലൊന്നിന് ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് പൊലീസുകാരന്‍ അത് തുറന്നു നോക്കിയത്. നാലും ഏഴും ഒന്‍പതും വയസുള്ള പെണ്‍കുഞ്ഞുങ്ങളുടെ മൃതദേഹം പെട്ടിയില്‍ കുത്തി നിറച്ച നിലയിലായിരുന്നു.സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഫലം വരുമ്പോള്‍ മരണകാരണം വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍മക്കള്‍ക്ക് പുറമെ രണ്ട് കുട്ടികള്‍ കൂടി ദമ്പതിമാര്‍ക്കുണ്ട്. നടന്നത് ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായും സൂചനയുണ്ട്. കൊല നടത്തുവാന്‍ പുറമേ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്.


Comment

Editor Pics

Related News

പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ അമ്മാവനെ കോടാലിക്ക് വെട്ടിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍