സൊമാലിയയില്‍ ഭീകരാക്രമണം, മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരിക്ക്

17 March, 2024

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ അഞ്ചു ഭീകരരെയും വകവരുത്തിയശേഷമാണു സൈനികര്‍ വീരമൃത്യു വരിച്ചത്. നഗരത്തിലെ എസൈ്വഎല്‍ ഹോട്ടലിനു നേരേയാണ് വ്യാഴാഴ്ച രാത്രി അല്‍-ഷബാബ് ഇസ്ലാമിക് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതോടെ ഹോട്ടല്‍ സൈന്യം വളയുകയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയോടു ചേര്‍ന്നുള്ള ഹോട്ടലിലാണ് ഭീകരര്‍ എത്തിയത്. ഇതിനടുത്ത് നിരവധി സര്‍ക്കാര്‍ ഓഫീസുകളുമുണ്ട്.

സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഹോട്ടല്‍ സുരക്ഷിതമാക്കിയെന്നും സൈനികവൃത്തങ്ങള്‍ ഇന്നലെ രാവിലെ അറിയിച്ചു. മൊഗാദിഷു നഗരത്തില്‍ ഭീകരരുടെ ആക്രമണം പതിവാണ്.

എസൈ്വഎല്‍ ഹോട്ടല്‍ ഇതിന് മുമ്പും നിരവധി തവണ ആക്രമണത്തിന് ഇരയായിട്ടുണ്ട്. 2019 ലാണ് അവസാനമായി ഹോട്ടല്‍ ആക്രമിക്കപ്പെട്ടത്. സൊമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരം വരുന്ന മേഖലയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമത്തെ വളരെ സൂക്ഷ്മമായാണ് രാജ്യം നോക്കിക്കാണുന്നത്.

2022 ഒക്ടോബറില്‍ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റേഷനിലുണ്ടായ ഇരട്ട കാര്‍ബോംബാക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ അല്‍ ഷബാബ് ഭീകരര്‍ക്കെതിരേ പ്രസിഡന്റ് ഷെയ്ഖ് ഹസന്‍ മുഹമ്മദ് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഭീകരരുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ, മധ്യ സൊമാലിയയില്‍ സമീപവര്‍ഷങ്ങളില്‍ അമേരിക്കന്‍ സേന പലതവണ വ്യോമാക്രമണം നടത്തിയിരുന്നു.
Comment

Editor Pics

Related News

പരസ്യമായി ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
മകന്‍ അമ്മയെ അടിച്ചുകൊന്നു
പണത്തിന് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; ദത്തുപുത്രന്‍ അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ അമ്മാവനെ കോടാലിക്ക് വെട്ടിക്കൊന്നു, മരുമകന്‍ അറസ്റ്റില്‍