വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും

0
1328

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും.
ബാലഭസ്‌കറിന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കുടുംബവും ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി വ്യക്തമാക്കിയിരുന്നു.

ബാലുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മരണത്തിൽ സ്വർണക്കടത്ത് മാഫിയയ്ക്ക് പങ്കുണ്ടെന്നും കുടുംബം പറയുന്നു.ക്രൈം ബ്രാഞ്ചാണ് കേസ് അന്വേിച്ചിരുന്നത്. ശാസ്ത്രീയമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുനാണെണന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

അതേസമയം, ബാലഭാസ്‌കറാണ് കാർ ഓടിച്ചിരുന്നതെന്നാണ് അർജുന്റെ വാദം. അപകടസമയത്ത് ചിലരെ ദുരൂഹസാഹചര്യത്തിൽ കണ്ടതായി കലാഭവൻ സോബി ഉൾപ്പടെ മൊഴി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here