കപ്പേള തന്നെ വളരെയധികം സ്വാധീനിച്ചതായി തമിഴ് നടൻ വിജയ് സേതുപതി. മലയാളത്തിലെ പ്രധാന റിലീസുകളെല്ലാം താൻ കാണുന്നുണ്ടെന്നും താനിതുവരെ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് കപ്പേളയെന്നും സേതുപതി പറഞ്ഞിരുന്നു.
നടനായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കപ്പേളയുടെ തെലുങ്ക് റീമേക്ക് ചെയ്യാനുള്ള അവകാശം അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ‘ വൈകുണ്ഠപുരം’ എന്ന ചിത്രത്തിന്റെ നിർമാതാക്കളായ സിതാര എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു. മാർച്ചിൽ ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും കൊവിഡ് മൂലം തിയേറ്റർ അടച്ചപ്പോൾ ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കേണ്ടിവന്നു.
