നടന്‍ അനില്‍ മുരളി അന്തരിച്ചു

0
739

മലയാള സിനിമയിൽ വില്ലനായും സ്വഭാവനടനായും തിളങ്ങിയ നടൻ
അനിൽ മുരളി അന്തരിച്ചു. കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇരുനൂറോളം കഥാപാത്രങ്ങൾക്കാണ് അനിൽ ജീവൻ പകർന്നത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു.

ബാബ കല്യാണി, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, മാണിക്യക്കല്ല്, പോക്കിരിരാജ, കർമയോദ്ധാ, ആമേൻ, പുത്തൻപണം എന്നിവയാണ് അനിൽ അഭിനയിച്ച പ്രധാനചിത്രങ്ങൾ.

സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here