ന്യൂഡൽഹി: നിർത്താതെ കരഞ്ഞ നാലുവയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ഓട്ടോയിൽ സഞ്ചരിച്ച പിതാവ് അറസ്റ്റിൽ. സുൽത്താൻപൂർ സ്വദേശിയായ വസുദേവ് ഗുപ്തയാണ് പിടിയിലായത്.
വസുദേവ് ഗുപ്ത ഭാര്യക്കും മകൾക്കുമൊപ്പം കുറച്ചുവർഷങ്ങളായി കോദ കോളനിയിലാണ് താമസം. ഓട്ടോഡ്രൈവറായ ഇയാളുടെ ഭാര്യ രണ്ടാഴ്ചമുമ്പ് വീട് വിട്ടുപോയത് ഇയാളെ മാനസികമായി തളർത്തിയിരുന്നു.
ഇതിനിടെ കുട്ടി നിർത്താതെ കരഞ്ഞത് ഇയാളെ പ്രകോപിപ്പിച്ചതായി പോലീസ് പറഞ്ഞു.