മാജിക് പ്രാര്‍ഥനയല്ല, അത്ഭുത പ്രാര്‍ഥന

0
1591

ദൈവം ഒരു മാന്ത്രികനല്ല. അവിടുന്ന് ഇല്ലായ്മയില്‍ നിന്ന് ഉണ്ടാകട്ടെ എന്ന വാക്കിലൂടെ സര്‍വ്വം സൃഷ്ടിച്ചവനാണ്. അതിനാല്‍ നിങ്ങളാരും മാജിക് പ്രാര്‍ത്ഥന എന്ന് ഒരിക്കലും ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പറയരുത്. അങ്ങനെ ഒരു പ്രാര്‍ഥനയില്ല. അത്ഭുത പ്രാര്‍ഥന മാത്രമേയുള്ളൂ. അതിനാല്‍ ദയവുചെയ്ത് ഇനി അത്ഭുത പ്രാര്‍ഥന എന്ന് മാത്രം പറയുക. ആദ്യം മാജിക് പ്രാര്‍ഥന എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് ദൈവം ഉത്തമബോധ്യം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇനി നാം ഒരിക്കലും ആ പദം ഉപയോഗിക്കാന്‍ പാടില്ല.

ഇന്നൊരു സാക്ഷ്യത്തില്‍ മാജിക് പ്രാര്‍ത്ഥന എന്നൊരാള്‍ പറഞ്ഞിരുന്നു. അത് സദയം ക്ഷമിക്കുക. ഇനി സാക്ഷ്യം പറയുന്നവര്‍ പേരും വിലാസവും പറയാന്‍ മറക്കരുത്. സാക്ഷ്യത്തിന് കൂടുതല്‍ ആധികാരികത ലഭിക്കുക വഴി കൂടുതല്‍ പേര്‍ ക്രിസ്തുവിനെ അറിയാന്‍ ഇടയാകും. കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതമായ ഈ പ്രാര്‍ഥനാഗ്രൂപ്പിന്റെ ലക്ഷ്യം ലോകമെങ്ങും സുവിശേഷമെത്തിക്കുക എന്നതാണ്.