എച്ച്3എന്‍2 വൈറസ് ബാധിച്ച് രണ്ടുമരണം

0
38

ഇന്ത്യയില്‍ എച്ച്3എന്‍2 വൈറസ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു. കര്‍ണാടക, ഹരിയാന എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കര്‍ണാടകയില്‍ ഹാസനില്‍നിന്നുള്ള ഏര ഗൗഡയാണ് (82) മരിച്ചത്. പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആറിനു മരിച്ചു. ഗൗഡയ്ക്ക് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.