പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് ശശി തരൂരിന് പരുക്ക്

0
105

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന് പരുക്ക്. കാല്‍ വഴുതി വീഴുകയായിരുന്നുവെന്നും കാലിന് ഉളുക്കുണ്ടെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഇന്ന് പാര്‍ലമെന്റില്‍ പോകാന്‍ സാധിച്ചില്ലെന്നും ആഴ്ചാവസാനത്തെ പരിപാടികള്‍ റദ്ദാക്കിയതായും പോസ്റ്റിലുണ്ട്. ‘അല്‍പ്പം അസൗകര്യം: ഇന്നലെ പാര്‍ലമെന്റില്‍ ഒരു ചുവടുതെറ്റി, ഇടതുകാല്‍ ഉളുക്കി. കുറച്ച് മണിക്കൂറുകളോളം വീഴ്ച അവഗണിച്ചുവെങ്കിലും പിന്നീട് വേദന വല്ലാതെ മൂര്‍ച്ഛിച്ചു. അതിനാല്‍ ആശുപത്രിയില്‍ പോകേണ്ടി വന്നു. ഇപ്പോള്‍ കിടപ്പിലാണ്. ഇന്ന് പാര്‍ലമെന്റ് കാണുന്നില്ല, വാരാന്ത്യത്തിലെ മണ്ഡല പരിപാടികളും റദ്ദാക്കി’, തരൂര്‍ ട്വീറ്റ് ചെയ്തു.