കോതമംഗലം: ഓട്ടത്തിനിടെ എംഎല്‍എയുടെ കാറിന്റെ ചക്രം ഊരിത്തെറിച്ചു. ആന്റണി ജോണ്‍ എംഎല്‍എയുടെ കാറിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. മുത്തംകുഴിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിന്റെ ഇടതുവശത്തെ പിന്‍ചക്രമാണ് ഊരിപ്പോയത്. അപകടസമയം ഡ്രൈവര്‍ മാത്രമേ കാറിനുള്ളില്‍ ഉണ്ടായിരുന്നുളളൂ. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചക്രം ഊരിത്തെറിച്ചത്.
ടയര്‍ ഇല്ലാതെ കാര്‍ പത്തുമീറ്ററോളം ഓടി. വേഗത കുറവായത് കൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. കാര്‍ രണ്ടുദിവസം മുന്‍പ് സര്‍വീസ് കഴിഞ്ഞ് തിരികെ കൊണ്ടുവന്നതായിരുന്നു.