11 വയസുകാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി

0
31

കണ്ണൂര്‍: 11 വയസുകാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി. കണ്ണൂര്‍ കാട്ടാമ്പിള്ളി സ്വദേശി യാഹിയയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പെണ്‍ക്കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കേസില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി, തുടര്‍ന്ന് വേറെ വഴിയില്ലാതെ വന്നതോടെ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.