മുന്നോട്ടെടുത്ത സ്‌കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ട് ക്‌ളീനർക്ക് ദാരുണാന്ത്യം, അപകടം സ്വന്തം മക്കളുടെ മുന്നിൽ

0
131

തൊടുപുഴ: കുട്ടികൾ ബെല്ലടിച്ചതിനെത്തുടർന്ന് മുന്നോട്ടെടുത്ത സ്‌കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ട് ക്‌ളീനർ ചതഞ്ഞുമരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിലിനാണ് ജീവൻ നഷ്ടമായത്. തൊടുപുഴ ഏഴാനിക്കൂട്ടത്താണ് ദാരുണ സംഭവം നടന്നത്.

ഉടുമ്പന്നൂർ സെന്റ് ജോർജ് സ്‌കൂൾ ബസാണ് അപകടത്തിൽ പെട്ടത്. ഏഴാനിക്കൂട്ടത്ത് കുട്ടികളെ കയറ്റാനായി ബസ് നിറുത്തിയപ്പോൾ ജിജോ പുറത്തിറങ്ങി. ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന കുട്ടികൾ ബെല്ലടിച്ചതോടെ ബസ് മുന്നോട്ടെടുത്തു. പെട്ടെന്ന് ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ജിജോ പിടിവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടം നടക്കുമ്പോൾ ജിജോയുടെ കുട്ടികളും ബസിൽ ഉണ്ടായിരുന്നു