യുഎഇയിൽ പ്രളയം, ഏഴു പ്രവാസികൾ മരിച്ചു

0
23

ദുബായ്: യുഎഇയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഏഴു പ്രവാസികൾ മരിച്ചു. എഷ്യൻ വംശജരായ ഏഴു പ്രവാസികളാണ് മരണപ്പെട്ടതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്?. അപകടത്തിൽ പെട്ടവരുടെ പേരുവിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. പ്രളയത്തിൽ ഏഷ്യക്കാരനായ ഒരാളെ കാണാതായിട്ടുമുണ്ട്?.വീടുകളിലും മറ്റും വെള്ളം കയറി അപകടാവസ്ഥയിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ദുരന്ത ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്?.