കാനഡയിൽ ഭീകരാക്രമണം, രണ്ട് പേർ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

0
1442

ഒന്റാരിയോ: കാനഡയിൽ ആയുധധാരി നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്ക്. പടിഞ്ഞാറൻ കാനഡയിലെ ക്യുബെകിലെ പാർലമെന്റ് ഹില്ലിന് സമീപമാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമിയെക്കുറിച്ച് കനേഡിയൻ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുന്നതായും ആളുകൾ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ അറിയിച്ചു.