വാക്‌സിൻ പാസ്‌പോർട്ട് നടപ്പിലാക്കില്ല: കനേഡിയൻ പ്രധാനമന്ത്രി

0
803

കൊറോണവൈറസ് വാക്‌സിൻ ലഭ്യമാക്കുന്നതിനുളള ശ്രമങ്ങൾ കാനഡയിലും ലോകമെമ്പാടും പുരോഗമിക്കുന്നതിനിടെ വാക്‌സിൻ പാസ്‌പോർട്ടുകൾ നടപ്പിലാക്കാൻ തന്റെ സർക്കാരിന് പദ്ധതിയില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഒരു വ്യക്തി കൊറോണ വൈറസിനെതിരെ വാക്‌സിനേൻ സ്വീകരിച്ചിട്ടുണ്ടെന്ന തെളിവാണ് വാക്‌സിൻ പാസ്‌പോർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

വാക്‌സിൻ പാസ്‌പോർട്ട് നടപ്പാക്കുന്നത് കാനഡയിലെ സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുമെന്നും ട്രൂഡോ പറഞ്ഞു.

”വാക്‌സിൻ പാസ്‌പോർട്ട് എന്നത് രസകരമായ ഒരു ആശയമാണ്, അതേസമയം ഇത് വെല്ലുവിളികൾ നിറഞ്ഞതുമാണ്. കഴിയുന്നതും വേഗം വാക്‌സിനേഷൻ എടുക്കാൻ ഞങ്ങൾ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. പക്ഷേ വാക്‌സിനേഷൻ ലഭിക്കാത്തവരും അത് വ്യക്തിപരമായി ആവശ്യമില്ലാത്തവരുമായ ആളുകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. ട്രൂഡോ പറഞ്ഞു.