കോവിഡ് സ്ഥിരീകരിച്ച ആർച്ചുബിഷപ്പ് ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു

0
638

റോം: കോവിഡ് സ്ഥിരീകരിച്ച ഓസ്‌ട്രേലിയായിലെ അപ്പസ്‌തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യെല്ലാന ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചതായി വിവരം. ഈ മാസം ആറിനു അദ്ദേഹം വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിച്ചിരിന്നു. ഒക്ടോബർ 9നു സിഡ്‌നിയിൽ നടത്തിയ ടെസ്റ്റിലാണ് ഇദ്ദേഹം കോവിഡ് പോസറ്റീവായത്.

ഫ്രാൻസിസ് പാപ്പ താമസിക്കുന്ന കാസാ സാന്താ മാർത്തായിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചുതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. വത്തിക്കാന്റെ സുരക്ഷാ ചുമതലയുള്ള 135 പേരടങ്ങുന്ന സ്വിസ്സ് ഗാർഡ് സേനയിലെ 11 പേർക്കും കോവിഡ് ബാധിച്ചിരുന്നു.
വത്തിക്കാനിൽ രോഗബാധ ഒരിടവേളയ്ക്കു ശേഷം വ്യാപിക്കുന്നത് ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്.