ക്രിക്കറ്റ് താരം കപിൽദേവിന് ഹൃദയാഘാതം, താരം ആശുത്രിയിൽ

0
511

ന്യൂഡൽഹി: ക്രിക്കറ്റ് താരം കപിൽ ദേവിനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കപിലിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന്അദ്ദേഹത്തെ ഡൽഹിയിലെ ഫോർടിസ് എസ്‌കോർട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കപിലിൻെ്റ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങൾ ഇതുവരെ കപിലിന്റെ ആരോഗ്യനിലയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.

ഹരിയാന സ്വദേശിയായ കപിൽദേവ് 1978ലാണ് ഇന്ത്യൻ ക്രിക്കറ്റ് ദേശീയ ടീമിന്റെ ഭാഗമായത്. 1984ൽ കപിലിൻെ്റ ചെകുത്താൻ എന്ന അപരനാമത്തിലറിയപ്പെട്ട ടീം ഇന്ത്യയ്ക്ക് ഏകദിന ക്രിക്കറ്റിൽ ആദ്യ ലോകകിരീടം നേടിക്കൊടുത്തു.