യുവാവ് ഭാര്യയുടെ പിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റ് മരിച്ചു

0
43

കൊച്ചി: യുവാവ് ഭാര്യയുടെ പിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റ് മരിച്ചു.
എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിബിന്റെ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ഭാര്യാപിതാവിന്റെയും സഹോദരന്റെയും മര്‍ദനമേറ്റാണ് യുവാവിന്റെ മരണം. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു.