സ്‌പെയിൻ: കോവിഡ് വ്യാപനം ക്രമാതീതമായി കൂടുന്നതിനെ തുടർന്ന് സ്‌പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് പ്രഖ്യാപനം നടത്തിയത്. കാനറി ദ്വീപുകൾ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണ്. സ്‌പെയിനിലെ സ്ഥിതിഗതി കൂടുതൽ രൂക്ഷം ആകുകയാണെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത ശേഷമായിരുന്നു പ്രഖ്യാപനം. സ്‌പെയിനിൽ 10 ലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധിക്കുകയും,34752 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.