തൃശൂര്‍: ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത് സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കടങ്ങോട് മണ്ടംപപമ്പ് കളത്തുവീട്ടില്‍ സെബി (33) ആണ് എരുമപ്പെട്ടി പൊലീസിന്റെ പിടിയിലായത്.
രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളും കുടുംബവും ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തശേഷം ആപ്പില്‍ ചാറ്റ് ചെയ്യാനും മദ്യപിക്കാനും യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു
എന്നാല്‍ ഇക്കാര്യങ്ങളൊന്നും യുവതി സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പൊലീസ് അന്വേഷണത്തില്‍ ഭര്‍ത്താവാണ് യുവതിയുടെ ദൃശ്യങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തി. പങ്കാളികളുടെ നഗ്‌നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുയാണ്.