3വയസും 9മാസവും പ്രായമുള്ള കുഞ്ഞുങ്ങളെ കുത്തിക്കൊന്നു, ലണ്ടനിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

0
579

ഇൽഫോർഡ്: മൂന്നുവയസും ഒമ്പതുമാസവും പ്രായമുള്ള കുഞ്ഞുങ്ങളെ കുത്തിക്കൊന്നതിന് ഇന്ത്യക്കാരനായ പിതാവ് ലണ്ടനിൽ അറസ്റ്റിൽ. ലണ്ടനിലെ ഇൽഫോർഡിൽ കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു സംഭവം. പിതാവ് നടരാജ നിത്യകുമാർ (41) പൊലീസിനോട് കുറ്റം സമ്മതിച്ചു. കൊലപാതകസമയത്ത് താൻ വിഷാദരോഗാവസ്ഥയിലായിരുന്നുവെന്ന് ഇയാൾ പറഞ്ഞു.

3 വയസുള്ള നിഗിഷ്, 9 മാസം പ്രായമുള്ള മകൾ പവിനിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകസമയത്ത് കുട്ടികളുടെ അമ്മ കുളിമുറിയിലായിരുന്നു. പുറത്തിറങ്ങിയ ഇവരാണ് പോലീസിനെ വിവരമറിയിച്ചത്.

ഏപ്രിൽ 26 നായിരുന്നു സംഭവം. പവിനിയ വീട്ടിൽ വെച്ചുതന്നെ മരിച്ചു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നരഹത്യയ്ക്ക് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അതിനാൽ വിധി പറയുന്നത് ഡിസംബർ 10 വരെ നീട്ടിയതായും കോടതി അറിയിച്ചു. ഇയാളെ ഇപ്പോൾ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.