ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു

0
126
FILE - Prince Charles is seated next to the Queen's crown during the State Opening of Parliament, at the Palace of Westminster in London, May 10, 2022. Queen Elizabeth II did not attend the opening of Parliament amid ongoing mobility issues. Prince Charles has been preparing for the crown his entire life. Now, that moment has finally arrived. Charles, the oldest person to ever assume the British throne, became king on Thursday Sept. 8, 2022, following the death of his mother, Queen Elizabeth II. (AP Photo/Alastair Grant, Pool, File)

എലിബത്ത് രാജ്ഞി അന്തരിച്ചതിനെ തുടർന്ന് ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു. സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാൾസ് മൂന്നാമൻ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. എലിസബത്ത് രാഞ്ജി മരിച്ചതിന്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ.

ആരോഗ്യ നില മോശമായതിനെ തുടർന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.
ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്‌ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടവേയാണ് രാജ്ഞി അന്തരിച്ചത്. കഴിഞ്ഞ 70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്.