പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരിയുടെ കുടുംബത്തിന് വാവ സുരേഷ് വീട് പണിതുനൽകുന്നു

0
492

കൊല്ലം: വീട്ടിൽ ഉറങ്ങവെ പാമ്പുകടിയേറ്റ് മരിച്ച് പത്തുവയസുകാരിയുടെ കുടുംബത്തിന് വാവ സുരേഷ് വീട് പണിതു നൽകുന്നു.

ഒക്ടോബർ ആദ്യമാണ് പത്തനാപുരം മാങ്കോട് ചരിവിള വീട്ടിൽ രാജീവിന്റെയും സിന്ധുവിന്റെയും മകളായ ആദിത്യ വീട്ടിൽ ഉറങ്ങവെ പാമ്പു കടിയേറ്റ് മരിച്ചത്. വാവ സുരേഷിന്റെ വീട് നിർമ്മാണത്തിനായി പ്രവാസി മലയാളികൾ സംഭാവന നൽകിയ പണമാണ് ആദിത്യയുടെ കുടുംബത്തിന് നൽകുന്നത്.

12 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ടതും വാവ സുരേഷായിരുന്നു. പാമ്പു പിടുത്തത്തിൽ പ്രശസ്തനായ വാവ സുരേഷ് ഇപ്പോഴും താമസിക്കുന്നത് ചെറിയ വീട്ടിലാണ്. അദ്ദേഹത്തിന്റെ വീടിനെപ്പറ്റി അറിഞ്ഞ പ്രവാസികളാണ് അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിച്ചത്.