വീടിന്റെ ഭിത്തി തകർന്നുവീണ് യുവതി മരിച്ചു

0
483

കുട്ടനാട്: വീടിന്റെ ഭിത്തി തകർന്നുവീണ് യുവതി മരിച്ചു. പുളിങ്കുന്ന് തൈപറമ്പിൽ ടി.എസ്. സിബിച്ചന്റെ ഭാര്യ പ്രഭാവതി(44)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പ്രഭാവതിയുടെ വീട്ടിൽ വെച്ചായിരുന്നു ദുരന്തം. ഇവിടെയുള്ള പ്രായമായ അമ്മയ്‌ക്കൊപ്പമായിരുന്നു പ്രഭാവതിയുടെയും മക്കളുടെയും താമസം.

കുറച്ചുവർഷം മുമ്പ് പുതിയ വീട് നിർമിച്ചെങ്കിലും പഴയ വീടിന്റെ ഭിത്തി നീക്കം ചെയ്തിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെ ഈ ഭിത്തിയുടെ അടുത്തുള്ള മണ്ണ് നീക്കവെ ഭിത്തിയിടിഞ്ഞു പ്രഭാവതിയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന മകൾ ശ്രമിച്ചിട്ടും പ്രഭാവതിയുടെ ദേഹത്ത് വീണ ഭിത്തി മാറ്റാൻ കഴിഞ്ഞില്ല.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രഭാവതിയെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ. മക്കൾ: പ്രതിത്ത്, സിജിത്ത് (എസ്.എഫ്.ഐ. കുട്ടനാട് ഏരിയ സെക്രട്ടറി), സ്നേഹ.