12 വയസ്സുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

0
56

തൃശൂര്‍: 12 വയസ്സുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. തൃക്കണായ നീളംപള്ളിയാല്‍ തൊന്തി വീട്ടില്‍ റഷീദിന്റെ മകന്‍ അഫ്‌സലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കണായ സര്‍ക്കാര്‍ ജിയുപി സ്‌കൂളിന് പുറകുവശത്തായാണ് മൃതദേഹം കണ്ടത്. എളനാട് സെന്റ് ജോണ്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. തെരച്ചിലിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണ കാരണം വ്യക്തമല്ല.