ഫൊക്കാന തെരഞ്ഞെടുപ്പ്:സമ്പൂർണ ടീമിനെ അണിനിരത്തി ജോർജി വർഗീസ് ടീമിനെ പ്രഖ്യാപിച്ചു

0
5751

ന്യൂജേഴ്‌സി:ഫൊക്കാന തെരെഞ്ഞെടുപ്പിൽ 38 അംഗ ടീമിനെ അണിനിരത്തിക്കൊണ്ട് ജോർജി വര്‍ഗീസ്, സജിമോൻ ആന്റണി, സണ്ണി മറ്റമന  എന്നിവർ നേതൃത്വം നൽകുന്ന സമ്പൂർണ ടീമിനെ പ്രഖ്യാപിച്ചു.  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ഉൾപ്പെടെ പ്രമുഖർ അണിനിരക്കുന്ന ടീമിൽ ഒട്ടേറെ പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.  2020 സെപ്റ്റംബർ 9 നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങളുടെ ടീം സർവസജ്ജമായതായി ടീമിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ അറിയിച്ചു. സണ്ണി മറ്റമനയാണ് ട്രഷറർ സ്ഥാനാർത്ഥി. ലോകം മുഴുവൻ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരിയെത്തുടർന്ന് ജൂലൈ 8 നു നടക്കേണ്ടിയിരുന്ന ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ജൂലൈ 9നു നടക്കാനിരുന്ന തെരെഞ്ഞെടുപ്പിലേക്കുള്ള ടീമിനു മാസങ്ങൾക്കുമുമ്പ് തന്നെ രൂപം നൽകിയിരുന്നതാണെന്നും രെഞ്ഞെടുപ്പ് നീട്ടിവച്ചതിനാൽ പ്രഖ്യാപനം വൈകുകയായിരുന്നുവെന്നും പ്രസിഡണ്ട് സ്ഥാനാർത്ഥി ജോർജി വർഗീസും സെക്രട്ടറി സ്ഥാനാർത്ഥി സജിമോൻ ആന്റണിയും അറിയിച്ചു. കഴിവും അൽമാർത്ഥതയും പ്രതിബദ്ധതയുമുള്ള ഒരുകൂട്ടം യുവാക്കൾക്ക് മുൻഗണന നൽകിയിരിക്കുന്ന ടീമിൽ ഏറെ പരിചയസമ്പന്നരായവരുമുണ്ട്.  മുതിർന്ന ഫൊക്കാന നേതാക്കളും മറ്റു സംഘടനാ നേതാക്കളുമായുള്ള ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. യുവാക്കളുടെ നിരയിൽ ഇപ്പോൾ നേതൃനിരയിൽ പ്രവർത്തിക്കുന്ന പരിചയ സമ്പന്നരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ മേഖലകൾക്കും തുല്ല്യ പ്രാതിനിധ്യവും അതിലേറെ കഴിവുകളുടെയും ജനസമ്മിതിയുടെയും ജയ സാധ്യതയുടെയും അടിസ്ഥാനത്തിലാണ്  തന്റെ ടീമിലെ സ്ഥാനാർത്ഥികളെ തെരെഞ്ഞെടുത്തതെന്നും  ജോർജി വർഗീസ് പറഞ്ഞു. ഫ്ലോറിഡ, വാഷിംഗ്‌ടൺ, മേരിലാൻഡ്, വിർജീനിയ, ന്യൂ  ജേർസി, ന്യൂയോർക്, കണക്ടിക്കട്, ചിക്കാഗോ, ഡെട്രോയ്റ്, കാനഡ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുപ്പതിലധികം സംഘടനകളെ പ്രതിനിധീകരിക്കുന്നവരാണ് ഈ സ്ഥാനാർത്ഥികൾ.  

 സ്ഥാനാർത്ഥികൾ  പ്രസിഡണ്ട്   2020-2022 തെരെഞ്ഞെടുപ്പിൽ ഏറെ വിജയ സാധ്യത കൽപ്പിക്കുന്ന പ്രസിഡണ്ട് സ്ഥാനാർത്ഥി. ഏറെ സൗമ്യനും മൃദുഭാഷിയുമായ ജോർജി വർഗീസ് എന്ന ഫ്ളോറിഡക്കാരന് ഫൊക്കാനയിൽ ഏറെ ജനപിന്തുണയാണുള്ളത്.ഫൊക്കാനയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു വ്യക്തി എന്ന നിലയിൽ ഉപരി ഒരു മികച്ച സംഘാടകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യ സന്നദ്ധ പ്രവർത്തകൻ എന്ന് വേണ്ട ജോർജി വർഗീസിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഏറെയാണ്. എല്ലാവരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ജോര്‍ജി വര്‍ഗീസ് ഫൊക്കാന വേദികളിൽ എന്നും സജീവ സാന്നിധ്യമാണ്. ഏറെ ചുറുചുറുക്കും എല്ലാവരെയും ഉൾകൊള്ളാൻ സൗമനസ്യം കാട്ടുന്ന വ്യക്തിയാണ്. എല്ലാറ്റിനുമുപരി ഒരു നല്ല മനുഷ്യസ്നേഹിയായ ജോർജി ഫൊക്കാനയെ മുന്നോട്ടു നയിക്കാൻ കഴിവുള്ള ബഹുമുഖ പ്രതിഭയാണ്.  വാക്കുകൾകളേറെ പ്രവർത്തികളിൽ വിശ്വസിക്കുന്ന കർമ്മോൽസുകനായ ജോർജി ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിന്  മുന്നിൽ നിന്ന് നയിക്കാൻ, ഒരു പുതിയ ദിശാബോധം നൽകാൻ ഏറെ പ്രാപ്തിയുള്ള നേതാവാണെന്ന് അദ്ദേഹത്തിന്റെ കർമ്മ രംഗങ്ങൾ വ്യക്തമാക്കുന്നു.    ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍, 2019 ലെ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, മാര്‍ത്തോമ നോര്‍ത്ത്  അമേരിക്കന്‍ റീജിയണൽ കൗണ്‍സില്‍ മെംബര്‍, ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി, ഇന്‍ഡോര്‍ യണിവേഴ്സിറ്റി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും  പ്രവര്‍ത്തന വിജയം കൈവരിച്ച  ജോര്‍ജി വര്‍ഗീസ്   ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ഫ്‌ലോറിഡാ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ്.  സൗത്ത് ഫ്‌ലോറിഡയിലെ കൈരളി ആര്‍ട്‌സ് ക്ലബ് നെ പ്രതിനിധീകരിക്കുന്നു.  സെക്രട്ടറി ഫൊക്കാനയുടെ കരുത്തനായ യുവ സ്ഥാനാർത്ഥിയാണ് സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സജിമോൻ ആന്റണി. നിലവിൽ  ഫൊക്കാനയുടെ ട്രഷറർ കൂടിയായ സജിമോൻ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ മുന്‍ പ്രസിഡണ്ടുമായിരുന്നു. ഫൊക്കാന  ഭരണസമിതിയിൽ കഴിവും പ്രഗൽഭ്യവും തെളിയിച്ചിട്ടുള്ള സജിമോൻ മികവുറ്റ സംഘാടകൻ, പ്രഗത്ഭനായ  പ്രാസംഗികൻ, കഴിവുറ്റ  അവതാരകൻ, അതിലുപരി ഇപ്പോഴത്തെ ഭരണസമിതിയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തി കൂടിയാണ്. കഴിഞ്ഞവർഷം കേരളത്തിലുണ്ടായ മഹാമാരിയിൽ ഭവനം നഷ്ട്ടപ്പെട്ടവർക്കായി ഫൊക്കാനയുടെ നേതൃത്വത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന  ഭവനം പദ്ധതിയുടെ കോർഡിനേറ്റർ കൂടിയായ സജിമോൻ ചുരുങ്ങിയ കാലം കൊണ്ട്  ഫൊക്കാനയുടെ ദേശീയ തലത്തിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ  നേതാവാണ്. ഏതു ഏതു പ്രശ്‌നങ്ങളും  അനായാസം  കൈകാര്യം ചെയ്യാൻ കഴിയുന്ന  സജിമോൻ ഒരു മികച്ച ക്രൈസിസ് മാനേജർകൂടിയാണ്. ആരെയും കൈയിലെടുക്കാൻ കഴിവുള്ള വാക്ചാരുതി അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. നൊവാർട്ടീസ് ഫാർമസ്യുട്ടിക്കലിൽ ഗ്ലോബൽ മാനേജർ ആയി അമേരിക്കയിലെത്തിയ സജിമോൻ പിന്നീട് ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കാൽ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി(മഞ്ച്)യെ  പ്രതിനിധീകരിക്കുന്നു. 

  ട്രഷറർ   കാല്‍ നൂറ്റാണ്ടില്‍ അധികമായി ഫ്ലോറിഡയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയമായ പ്രവർത്തങ്ങൾ കാഴ്ച വച്ചിട്ടുള്ള സണ്ണി മറ്റമനയാണ്  ട്രഷറർ സ്ഥാനാർത്ഥി. ഫൊക്കാനയുടെ നിരവധി മേഖലകളിൽ സ്തുത്യർഹ്യമായ സേവനങ്ങൾ കാഴ്ച വച്ചിട്ടുള്ള സണ്ണിഒരു മികച്ച സാമൂഹ്യപ്രവർത്തകനും സംഘടകനുമാണ്.താമ്പായിലെ മലയാളികളുടെ ഇടയിൽ ഏറെ ആദരണീയനായ  സണ്ണി മാറ്റിന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ ആണ്.  ഫൊക്കാന ഫൌണ്ടേഷൻ വൈസ് ചെയർമാൻ കൂട ആയ സണ്ണി ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്,അഡീഷണല്‍ ജോയിന്റ് ട്രഷറര്‍ എന്നീ  സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്. മലയാളി അസോസിഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും  പ്രവര്‍ത്തിച്ചു.കോളേജ് പഠനകാലത്ത് 1983 ല്‍ കോതമംഗലം എം.എ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി CMFRI കൊച്ചിയുടെ റിസേര്‍ച്ച് സ്ക്കോളര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്)യെ പ്രതിനിധീകരിക്കുന്നു. 

  എക്‌സികൂട്ടിവ് വൈസ് പ്രസിഡണ്ട് 
ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജയ്ബു മാത്യു കുളങ്ങരയാണ്  എക്‌സികൂട്ടിവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കോട്ടയം സി എം എസ് കോളേജ് യണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി കലാലയ രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്ത് എത്തിയ ജെയ്ബു 35 വര്‍ഷമായി ചിക്കാഗോയില്‍ ടാക്സ് പ്രാക്ടീഷണർ ആണ്. ചിക്കാഗോയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള  ജെയ്ബു അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. ഇല്ലിനോയി മലയാളി അസോസിയേഷ (ഐ.എം.എ.)നെ പ്രതിനിധീകരിക്കുന്നു.  

 വൈസ് പ്രസിഡണ്ട് 
ഫൊക്കാനയുടെ  തലമുതിർന്ന നേതാവും മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (മാസി) പ്രസിഡണ്ടുമായ  തോമസ് തോമസ് ആണ് വൈസ് പ്രസിഡണ്ട്. ഫൊക്കാനയുടെ ആരംഭകാലം മുതൽ  എല്ലാ കൺവെൻഷനുകളിലും സജീവ സാന്നിധ്യമായ തോമസ് തോമസ് മികച്ച വാഗ്മിയും സംഘാടകനുമാണ്. ഫൊക്കാനയുടെ പ്രഥമ ട്രഷറർ ആയിരുന്ന തോമസ് തോമസ്  അമേരിക്കയിലെ  മലയാളികൾക്കിടയിൽ ഏറെ ആദരവ് ഏറ്റുവാങ്ങിയ നേതാവാണ്. മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ആറു തവണ പ്രസിഡണ്ട് ആയിട്ടുണ്ട്.  മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലണ്ടിനെ പ്രതിനിധീകരിക്കുന്നു.   അസോസിയേറ്റ്‌ സെക്രട്ടറി 
 ഫൊക്കാനയുടെ ഡെട്രോയിറ്റില്‍ നിന്നുള്ള ഏറ്റവും സീനിയര്‍ നേതാക്കന്മാരിലൊരാളായ ഡോ. മാത്യു വർഗീസ് ആണ് അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നത്.  ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയില്‍ ഏറെ ബഹുമാന്യനായ  ഡോ. മാത്യു വര്‍ഗീസ് ഡിട്രോയിറ്റിലെ അമേരിക്കക്കാര്‍ക്കിടയിലും ഏറെ ആദരവുള്ള സാമൂഹ്യപ്രവർത്തകനാണ്.നിലവിൽ ട്രസ്റ്റി ബോർഡ് മെമ്പർ ആയ ഇദ്ദേഹം  കേരള ക്ലബ് മിഷിഗണിനെ പ്രതിനിധികരിക്കുന്നു..   അസോസിയേറ്റ്‌ ട്രഷറർ  യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗമായി ഫൊക്കാനയിൽ പ്രവർത്തനം ആരംഭിച്ച, വാഷിംഗ്‌ടൺ ഡി.സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ വിപിൻ രാജ് ) ആണ് അസോസിയേറ്റ്‌ ട്രഷറർ ആയി മത്സരിക്കുന്നത്. യൂത്ത് വിഭാഗത്തില്‍ ഉൾപ്പെടെ നാലു  തവണ  നാഷണൽ കമ്മിറ്റി അംഗവും ഒരു തവണ  വാഷിംഗ്ടണ്‍ ഡി.സി. ആർ.വി.പി യും ഒരു തവണ  ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറും ആയിരുന്ന വിപിൻ നിലവില്‍ ഫൊക്കാനയുടെ ഫൌണ്ടേഷന്‍ സെക്രട്ടറിയാണ്.  കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടണെ പ്രതിനിധീകരിക്കുന്നു.   

 വിമൻസ് ഫോറം ചെയർപേഴ്‌സൺ  ഫൊക്കാന കൺവെൻഷനുകളുടെ കല സാംസ്കാരികവേദികളിൽ  നിറ സാന്നിധ്യമായ പ്രമുഖ നർത്തകിയും കലാകാരിയും  സാമൂഹ്യപ്രവർത്തകയുയമായ  ഡോ. കല ഷാഹി(വാഷിംഗ്‌ടൺ ഡി.സി)ആണ് വിമൻസ് ഫോറം ചെയർപേഴ്‌സൺ.വാഷിങ്ടണിൽ മെഡിക്കൽ  പ്രാക്ടീസ് നടത്തുന്നു.കലയെ ഡി.സി. റീജിയണയിൽ നിന്നുള്ള എല്ലാ സംഘടനകളും സംയുക്തമായാണ് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ (കെ.എ.ജി.ഡബ്ള്യു) പ്രധിനിധികരിക്കുന്നു.   അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി  കാനഡ  ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) പ്രസിഡണ്ട് ആയ ജോജി തോമസ് ആണ് അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി സ്ഥാനാർത്ഥി.   ഒന്റാരിയോ ലണ്ടൻ മലയാളികളുടെ ഇടയിൽ  അറിയപ്പെടുന്ന വ്യവസായി ആണ്.മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമായ ടോമി ഒന്റാറിയോ മലയാളികളുടെ ഇടയിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്.ജി തോമസ്(കാനഡ)  കാനഡ  ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷനെ (ലോമ) പ്രതിനിധികരിക്കുന്നു. 

അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ  യോങ്കേഴ്സിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും സംഘടകനുമായ ബിജൂ ജോൺ(ന്യൂയോർക്ക്) ആണ്  അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ. യോങ്കേഴ്സിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറ  സാന്നിധ്യമാണ്.ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സസിനെ പ്രതിനിധികരിക്കുന്നു.    ബോർഡ് ഓഫ് ട്രസ്റ്റി അംഗം 1 :ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെമ്പർ ആയ സജി എം.പോത്തൻ ആണ്   ട്രസ്റ്റി ബോർഡിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് മത്സരിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി ഹഡ്‌സണ്‍ വാലി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 15 വര്‍ഷമായി ഈ സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.  നേരത്തെ, ന്യൂജേഴ്‌സിയിൽ ആയിരുന്നപ്പോൾ  കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രാരംഭ പ്രവർത്തകൻ ആയിരുന്നു. ബോർഡ് ഓഫ് ട്രസ്റ്റി അംഗം 2 :ചിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ച് ക്നാനായ സമുദായത്തിന്റെയും കരുത്തനായ നേതാവായ ടോമി അമ്പേനാട്ടാണ് ട്രസ്റ്റി ബോർഡിൽ ഒഴിവുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു സ്ഥാനാർത്ഥി.   ഗോള്‍ഡന്‍ ജൂബിലി(50 വര്‍ഷം)യിലേക്കു കടക്കുന്ന അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷ (സി.എം.എ)നു  സ്വന്തമായി ഓഫീസും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിച്ചത് 5 വര്ഷം മുന്‍പ് ടോമി സി. എം. എയുടെ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. ചിക്കാഗോ മലയാളി അസോസിയേഷനെ (സി.എം.എ ഇല്ലിനോയി) പ്രതിനിധീകരിക്കുന്നു. 

 മറ്റു സ്ഥാനാർത്ഥികൾ  നാഷണൽ കമ്മിറ്റി അംഗങ്ങൾ:മനോജ് ഇടമന- നയാഗ്ര മലയാളി അസോസിയേഷൻ (കാനഡ),സതീശൻ നായർ -മിഡ്‌വെസ്റ് മലയാളി അസോസിയേഷൻ (ഇല്ലിനോയി), ജോർജ് പണിക്കർ – ഇല്ലിനോയി മലയാളി അസോസിയേഷൻ (ഇല്ലിനോയി), കിഷോർ പീറ്റർ- മലയാളി അസോസിയേഷൻ ഓഫ് സെന്ററൽ ഫ്ലോറിഡ (ഫ്ലോറിഡ),ഗ്രേസ് എം. ജോസഫ് – ടാമ്പാ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), ഗീത ജോർജ്-മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ, മങ്ക (കാലിഫോർണിയ), ചാക്കോ കുര്യൻ- ഒർലാണ്ടോ മലയാളി അസോസിയേഷൻ  (ഫ്ലോറിഡ), ജോൺസൺ തങ്കച്ചൻ- ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ്  (വിർജീനിയ), സോണി അമ്പൂക്കൻ – കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ട് (കണക്ടിക്കട്ട്), അപ്പുക്കുട്ടൻ പിള്ള – കേരളകൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ന്യൂയോർക്ക്).  നാഷണൽ കമ്മിറ്റി യൂത്ത്(യു .എസ്): സ്റ്റാൻലി എത്തുനിക്കൽ – കെ.സി.എസ.എം.ഡബ്ള്യു.(വാഷിംഗ്‌ടൺ ഡി.സി), അഖിൽ മോഹൻ-ഇല്ലിനോയി  മലയാളി അസോസിയേഷൻ ചിക്കാഗോ ( ഇല്ലിനോയി) അഭിജിത്ത് ഹരിശങ്കർ- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാറ്റ്  (ഫ്ലോറിഡ),ജെയ്‌സൺ ദേവസ്യ – കൈരളി ഓഫ് ബാൾട്ടിമോർ  (വാഷിംഗ്‌ടൺ .ഡി.സി.)   നാഷണൽ കമ്മിറ്റി യൂത്ത് (കാനഡ):മഹേഷ് രവി-ബ്രാംപ്ടൺ മലയാളി സമാജം (ബ്രാംപ്ടൺ), രേഷ്മ സുനിൽ -ടോറോണ്ടോ മലയാളി സമാജം ,ടി.എം.എസ്.(ടോറണ്ടോ)  റീജിയണൽ വൈസ് പ്രസിഡണ്ടുമാർ : ഷാജി വർഗീസ്- മലയാളി അസോസിയേഷൻ ഓഫ് ന്യ (ന്യൂജേഴ്‌സി), തോമസ് കൂവള്ളൂർ -ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് (ന്യൂയോർക്ക്), ഡോ.ബാബു സ്റ്റീഫൻ- കെ.എ .ജി .ഡബ്ലിയു  വാഷിംഗ്‌ടൺ ഡി.സി.), ഡോ.ജേക്കബ്‌ ഈപ്പൻ – മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണി, മങ്ക (കാലിഫോർണിയ),അലക്സാണ്ടർ കൊച്ചുപുരക്കൽ- ചിക്കാഗോ മലയാളി അസോസിയേഷൻ  (ഇല്ലിനോയി),

സോമോൻ സക്കറിയ-ബ്രാംപ്ടൻ മലയാളി സമാജം  (കാനഡ),  രാജൻ പടവത്ത്ത്തിൽ – കൈരളി ആർട്സ് ക്ലബ്‌ (ഫ്ലോറിഡ),   ഓഡിറ്റർമാർ: ഉലഹന്നാൻ വർഗീസ്- ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ,  (ന്യൂയോർക്ക്),  എറിക് മാത്യു-കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്‌ടൺ ഡി.സി.).  കഴിഞ്ഞ  എട്ടു മാസങ്ങളിലധികമായി അമേരിക്കയിലെയും കാനഡായിലെയും എല്ലാ സംഘടനകളിലെയും പ്രവർത്തകരുമായും  സംഘടനാ നേതാക്കന്മാരുമായും കൂടിയാലോചനകൾ നടത്തി എല്ലാ സംഘടനകൾക്കും പരമാവധി  പ്രാധിനിധ്യം ഉൾക്കൊള്ളിച്ചുകൊണ്ടാണ്  തന്റെ ടീമിനെ തെരഞ്ഞെടുത്തതെന്ന് പ്രസിഡണ്ട്  സ്ഥാനാർഥി ജോർജി വർഗീസ് വ്യക്തമാക്കി എല്ലാ അർത്ഥത്തിലും കഴിവുള്ള ഒരു മികച്ച ടീമിനു നേതൃത്വം കൊടുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷം പ്രകടിപിച്ച ജോർജി ഇത്ര മികച്ച സ്ഥാനാർത്ഥികളെ സംഭാവന ചെയ്‌ത  ഫൊക്കാനയിലെ എല്ലാ അംഗ സംഘടനകളിലെയും അംഗങ്ങൾക്ക്അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. സെപ്തംബര് 9 നു നടക്കുന്ന തെരെഞ്ഞെടുപ്പിൽ തന്റെ ടീമിന് വോട്ട് ചെയ്‌ത്‌ വിജയിപ്പിക്കണമെന്നും ടീമിന്റെ നായകനായ ജോർജി വർഗീസ് അഭ്യർത്ഥിച്ചു.

ഫ്രാൻസിസ് തടത്തിൽ 

ജോയിച്ചൻപുതുക്കുളം