ജോസ് തോമസ്, 54, നിര്യാതനായി ന്യൂയോർക്കിൽ

0
220

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സൈക്കിയാട്രിക്ക് സെന്ററില്‍ ഉദ്യോഗസ്ഥനായ ജോസ് തോമസ്, 54, നിര്യാതനായി. അഞ്ചല്‍ നെടിയറ കാവിനു കിഴക്കേതില്‍ കുടുംബാംഗമാണ്. മണ്ണുത്തി സ്വദേശിയായ ഭാര്യ പ്രിയ ജോസും സൈക്കിയാട്രിക്ക് സെന്ററില്‍ ഉദ്യോഗസ്ഥയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ ജോയല്‍, ജെഫ് എന്നിവരാണു മക്കള്‍.

ജോസ് തോമസിന്റെ (54) സംസ്‌കാരം ശനിയാഴ്ച (ജൂണ്‍ 6) 10 മണിക്ക് സ്പ്രിംഗ് വാലി ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍.

ഗ്രേസ് അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സഭാംഗമായിരുന്നു.

അഞ്ചല്‍ ആര്‍ച്ചാല്‍ കാവിനു കിഴക്കേതില്‍ പരേതരായ കെ.എം. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ്. റോക്ക് ലാന്റ് സൈക്കിയാട്രിക്ക് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ പ്രിയ ത്രുശൂര്‍ താന്നിപ്പാടം തലോക്കാരന്‍ പരേതനായ ടി.പി. പോളിന്റെയും അന്നമ്മ പോളിന്റെയും മകളാണ്. മക്കള്‍: ജോയല്‍, ജഫിന്‍.

സംസ്‌കാരം: ജൂണ്‍ 6, 10 മണി: ബ്രിക്ക് ചര്‍ച്ച് സെമിത്തേരി, 221 ബ്രിക്ക് ചര്‍ച്ച് റോഡ്, സ്പ്രിംഗ് വാലി .

ലൈവ് സ്റ്റ്രീം:

http://www.harvestlive.tv

http://www.gjlive.us

വിവരങ്ങള്‍ക്ക്: രാജന്‍: 845-445-5926 ; ജോയി-845-721-7609; ഷാജു എം. പീറ്റര്‍:-646-685-1508 .

LEAVE A REPLY

Please enter your comment!
Please enter your name here