യേശു കൂടെയുണ്ടെങ്കില്‍ പ്രകാശമുണ്ടാകും: ഫ്രാന്‍സിസ് പാപ്പാ

0
193

ഉത്ഥിതനായ യേശു കൂടെയുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ പ്രകാശമുണ്ടാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഏപ്രില്‍ 21-ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലൂടെയാണ് ക്രിസ്തു ജീവിതത്തില്‍ പ്രകാശമേകുന്നുവെന്ന ചിന്ത പാപ്പാ പങ്കുവച്ചത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശത്തിന്റെ പരിഭാഷ ഇപ്രകാരമാണ്: ‘ഉത്ഥിതനായ യേശുവിനൊപ്പം ഒരു രാത്രിയും അനന്തമല്ല; അഗാധമായ ഇരുട്ടില്‍ പോലും പ്രഭാത നക്ഷത്രം തിളങ്ങുന്നു.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.