ഒരു രോഗി യേശുവിൽ അടിയുറച്ച് വിശ്വസിച്ച് അവനോട് പ്രാർഥിക്കുകയാണെങ്കിൽ രോഗം തീർച്ചയായും മാറും. അത് നിശ്ചയമാണ്. നിങ്ങൾ ഒരിക്കലും കുടുംബപ്രശ്‌നവുമായി കൃപകൾ കിട്ടാത്ത ഒരാളുടെ അടുത്തേക്ക് പോകരുത്. സ്വന്തം മുറിയിലിരുന്ന് വചനം വായിച്ച് പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉചിതം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ആരോടും പറയേണ്ട കാര്യമില്ല. എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത് എന്നു മാത്രം പറഞ്ഞാൽ മതി.
മാനസിക രോഗിയുടെ രോഗം ഭേദമാകാനാണ് ആണ് ഏറ്റവും പ്രയാസം. കാരണം ആ വ്യക്തി താൻ രോഗിയാണെന്ന് അംഗീകരിക്കുന്നില്ല. ഈശോയിൽ വിശ്വസിച്ച് എനിക്ക് രോഗം ഉണ്ട് അത് മാറണം എന്ന് ചിന്തിച്ചാൽ തീർച്ചയായും അസുഖം ഭേദമാകും. ചുരുക്കിപ്പറഞ്ഞാൽ ദൈവത്തിലുള്ള വിശ്വാസമാണ് രോഗങ്ങൾ മാറ്റുന്നത്. സ്വയം പ്രാർഥിച്ചിട്ട് ഒരു പ്രയോജനവും കിട്ടിയില്ലെങ്കിൽ ഈശോയുടെ കൃപാവരങ്ങൾ ഉള്ള ആരെയെങ്കിലും സമീപിക്കുക. രഹസ്യങ്ങളറിയുന്ന നിന്റെ പിതാവിനോട് സ്വയം പ്രാർഥിക്കുക. അതാണ് ഏറ്റവും നല്ലത്. അല്ലാതെ ഒരു പ്രാർഥനക്കാരെന്റെയും അടുത്ത് പോകേണ്ടതില്ല. കാരണം ചിലർക്ക് ഇത് ബിസിനസ് ആണ്.
വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുക, ദൈവകൽപനകൾ പാലിക്കുക, ഒരു ഡോക്ടറുടെ മരുന്നേ ഒരു സമയത്ത് കഴിക്കാവൂ. അങ്ങനെതന്നെയാണ് പ്രാർത്ഥനയുടെ കാര്യത്തിലും, ഒത്തിരി പ്രാർത്ഥിച്ചിട്ടും അനുഗ്രഹങ്ങൾ കിട്ടാത്തതിനെ കാരണമിതാണ്.
പ്രാർത്ഥനാ സഹായത്തിനായി ഒരു സമയത്ത് നിങ്ങൾ ഒരാളുടെ അരികിൽ മാത്രമേ പോകാവൂ. വേറെയൊരു വ്യക്തി നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രാർഥനാ ശുശ്രൂഷ കഴിഞ്ഞേ ഞാൻ തരുന്ന പ്രാർഥനകൾ ചൊല്ലാവൂ. ഒരു കൊച്ചുകുട്ടി നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചാലും നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ നിങ്ങൾ ചോദിക്കുന്നത് ദൈവം തരും .
ഒരു സമയത്ത് പല ഡോക്ടർമാരുടെ മരുന്നുകൾ കഴിച്ചാൽ ആപത്താണ.് അതുപോലെ തന്നെയാണ് പ്രാർത്ഥനാ സഹായത്തിനായി മറ്റുള്ളവരുടെ അരികിലേക്ക് ഓടുന്നതും. പ്രത്യേക നിയോഗങ്ങൾക്കല്ലാതെ നമുക്ക് മറ്റുള്ളവരുടെ പ്രാർത്ഥനാ സഹായങ്ങൾ ആവശ്യപ്പെടാം. അതായത് ആശുപത്രിയിൽ കിടക്കുന്ന ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് എല്ലാവരോടും പറയാം. അതിന് കുഴപ്പമില്ല. അതല്ലാതെ ഒരു പ്രത്യേക കാര്യത്തിനായി ഒരേസമയം പലരുടെ പക്കലേക്ക് പ്രാർഥനാ സഹായം ചോദിച്ച് പോകരുത്.
കുടുംബത്തിലെ കാര്യങ്ങൾ നോക്കാതെ പ്രാർത്ഥനയുമായി നടന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. രാവിലെ ഇറങ്ങും വൈകുന്നേരം കയറിവരും വീട് നോക്കില്ല എന്നുള്ള കുറ്റമാണ് ചില പ്രാർഥനക്കാരെ കുറിച്ചുള്ളത് ഇത് മാറ്റിയെടുക്കണം.
നിങ്ങൾ വിശുദ്ധിയോടെ പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും. വിശ്വാസികളുടെ ഇടയിലും ഗ്രൂപ്പിസം ഉണ്ട് ഗ്രൂപ്പിസം ഇല്ലാത്ത ഒരാളെ ഉള്ളൂ ദൈവം. നമ്മുടെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൻറെ ലക്ഷ്യം ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാണ്. അതിന് നിങ്ങളുടെ പ്രാർഥനാ സഹായം എനിക്ക് ആവശ്യമുണ്ട്. ദൈവമാണ് നമ്മളെ എല്ലാവരെയും ഒന്നിച്ചു കൂട്ടിയിരിക്കുന്നത്.
വേറെയൊരു വ്യക്തി നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ അതിനുശേഷം മാത്രമേ ഞാൻ തരുന്ന പ്രാർത്ഥനകൾ ചൊല്ലാവൂ. കാരണം അദ്ദേഹത്തിൽ നിന്ന് കിട്ടേണ്ട അനുഗ്രഹങ്ങൾ നിങ്ങൾക്ക് കിട്ടാതെ വരും. അതുകൊണ്ടാണ് വെട്ടിത്തുറന്നു പറയുന്നത്.
ഈശോയുടെ രണ്ടാം വരവിന് മറ്റുള്ളവരെ ഒരുക്കാൻ വേണ്ടിയാണ് നമ്മളെ എല്ലാവരെയും ദൈവം ഒന്നിച്ച് കൂട്ടിയിരിക്കുന്നത്. നമ്മുടെ സ്വന്തം രക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവരുടെ രക്ഷയ്ക്ക് വേണ്ടിയും പരസ്പരം അറിയാത്ത നമ്മളെ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എന്ന എന്റെ പ്രാർത്ഥന ഗ്രൂപ്പിലൂടെ ദൈവമാണ് ഒന്നിച്ചു കൂട്ടിയിരിക്കുന്നത് . നമ്മുടെ ദൈവം നമ്മുടെ കൂടെയുണ്ട്. പരിശുദ്ധാത്മാവാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധ അമ്മ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. വിശുദ്ധ മിഖായേൽ മാലാഖ നമുക്ക് വേണ്ടി കാവൽ നിൽക്കുന്നു.
അത്മായർക്ക് ദൈവത്തിൻറെ വരദാനങ്ങൾ കിട്ടുന്നത് പലർക്കും സഹിക്കാൻ കഴിയുന്നില്ലെന്ന് പല അത്മായരും പറയാറുണ്ട്. ക്രിസ്തു ഇതാണോ നമ്മളെ പഠിപ്പിച്ചത്? . ചില വൈദികർ സുവിശേഷ പ്രവർത്തകർ പള്ളിയിൽ ചെന്നാൽ മിണ്ടുക പോലുമില്ല, ആളുകൾ അവരുടെ അരികിലേക്ക് ഓടി ചെല്ലുന്നത് പോലും അവർക്ക് സഹിക്കാൻ കഴിയുന്നില്ല. കുറച്ച് പുരോഹിതരിൽ ദൈവവിശ്വാസം പോലുമില്ല .ഈ കൂട്ടത്തിൽ ബൈബിൾ ബൈബിൾ അറിയാവുന്നവരും കുറവ്. പള്ളിയിലെ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന പലർക്കും ദൈവവിശ്വാസമില്ല .പേരിനും പ്രശസ്തിക്കും വേണ്ടി പള്ളിയുടെ മുൻപന്തിയിൽ നിൽക്കുന്ന മാന്യന്മാരെ ഇനിയെങ്കിലും ബൈബിൾ പഠിക്കൂ. ധാരാളം നല്ല വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും അല്മായരുടെയും വിശ്വാസികളുടെയും കൂട്ടത്തോടുള്ള പ്രാർത്ഥനകൾ കൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത്.
ഇനിയുള്ള കാലങ്ങളിൽ പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്‌സും അത്മായരെ പിന്തുണച്ചേ പറ്റൂ. ദൈവവചനം ലോകം മുഴുവൻ എത്തിക്കണമെങ്കിൽ ഈഗോ മാറ്റണം. എല്ലാവരും ലക്ഷ്യം ഒന്നായിരിക്കണം . ഈശോയുടെ രണ്ടാംവരവിൽ എല്ലാവരെയും സ്വർഗ്ഗത്തിലേക്ക് എത്തിക്കുവാനുള്ളത് ആകണം നമ്മുടെ ലക്ഷ്യം. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വരുന്നവർക്ക് പൈസ കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ദൈവത്തിൻറെ പേരും പറഞ്ഞ് ഒരു വിശ്വാസിയുടെ കയ്യിൽനിന്നും ഭയപ്പെടുത്തി പണം മേടിക്കരുത്. ആരെങ്കിലും മനസ്സറിഞ്ഞു തന്നാൽ മേടിക്കുന്നത് തെറ്റൊന്നുമില്ല.
ദൈവം നിയോഗം ഏൽപ്പിച്ചതിൻ പ്രകാരമാണ് ഒരു വ്യക്തി ഒരു ഗ്രൂപ്പിനെ നയിക്കുന്നതെങ്കിൽ ദൈവം ആ ഗ്രൂപ്പിന്റെ കാര്യത്തിൽ കരുതലുള്ളവനായിരിക്കും. ദൈവത്തിൻറെ പദ്ധതിപ്രകാരം അല്ല പ്രാർത്ഥനാ ഗ്രൂപ്പ് പോകുന്നതെങ്കിൽ ദൈവം തന്നെ ആ ഗ്രൂപ്പ് നിർത്തിക്കോളും. അതുകൊണ്ട് എനിക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാൻ സഹായിക്കാം. ഞാൻ വെറും സാധാരണക്കാരനായ ഒരു വ്യക്തിയാണ്. എന്തെങ്കിലും എന്നിൽനിന്ന് കിട്ടുന്നുണ്ടെങ്കിൽ അത് ദൈവം നിങ്ങൾക്ക് ദാനമായി തരുന്നതാണ്
നിങ്ങൾക്ക് പഴയ ലേഖനങ്ങൾ കിട്ടണമെങ്കിൽ ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം കയറി നോക്കിയാൽ മതി.
നിങ്ങൾക്കിഷ്ടപ്പെട്ടതെല്ലാം മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക. ഇതു വായിക്കുന്നവരെയും ഷെയർ ചെയ്യുന്നവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ
എല്ലാ പ്രാർത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ
സ്നേഹപൂർവ്വം.
Br Shibu kizhakkekuttu
ഷിബു കിഴക്കേകുറ്റ്.
https://24newslive.com
416 839 7744
കൂടുതൽ വിവരങ്ങൾക്ക്
https://www.facebook.com/groups/353225418460185
https://t.me/shibukizhakkekuttu
അനുഗ്രഹങ്ങൾ കിട്ടിയവർ മാത്രം മധ്യസ്ഥപ്രാർഥന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഇതാണ് ലിങ്ക്.
https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A
നിങ്ങൾക്ക് പുതിയ ആളുകളെ ചേർക്കാൻ ഉള്ള ലിങ്ക് ഇതാണ്.
https://chat.whatsapp.com/FNqIMc7JHF03XN4m7V9MQ3
https://chat.whatsapp.com/BbxClZtJw3WGrLRx234nW3
(7) mother Mary and baby Jesus ഉണ്ണീശോയെ എടുത്തു കൊണ്ടിരിക്കുന്നു അത്ഭുതമാതാവ് | Facebook