കോവിഡിന്റെ സമൂഹവ്യാപനസമയത്ത് ആളുകളുടെ സമ്പർക്കം കൂടുകയാണെങ്കിൽ നിലവിലെ കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലേറെ വർധിച്ച് മുപ്പതിനായിരം കടക്കുമെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (പിഎഎസി).
കനേഡിയൻമാർ തങ്ങളുടെ വീടുകൾക്ക് പുറത്തുള്ള ആളുകളുമായുള്ള ബന്ധം ഇപ്പോഴും തുടരുകയാണെങ്കിൽ കേസുകളുടെ എണ്ണം 7,900 ൽ നിന്ന് ഒരു ദിവസം ഏകദേശം 13,000 ആയി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്.
കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി രാജ്യത്ത് കൂടിക്കൊണ്ടിരിക്കുകയാണെന്നും രണ്ടായിരത്തിലേറെ കനേഡിയൻ നിവാസികൾ പത്തുദിവസത്തിനുള്ളിൽ മരിക്കുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നതെന്നും റിപ്പോർട്ട് പറയുന്നു. അടുത്ത ഒന്നര ആഴ്ചയിൽ ഒരു ലക്ഷം പേരെ കൂടി വൈറസ് ബാധിച്ചേക്കാമെന്നും പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ വ്യക്തമാക്കി.
കോവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിന് ശക്തവും സുസ്ഥിരവുമായ നടപടികൾ ആവശ്യമാണെന്നും PHAC റിപ്പോർട്ടിലുണ്ട്.
‘